പേരാശ
കരയാൻ കവിതകളില്ലാതിരുന്ന
ഒരു രാത്രി
ഞാൻ ആകാശത്തേക്കുനോക്കി,
നക്ഷത്രങ്ങളെ കണ്ടു,
അവ കണ്ണുചിമ്മുന്നുണ്ടായിരുന്നു
കരയുന്നുണ്ടായിരുന്നു, ചിരിക്കുന്നുണ്ടായിരുന്നു
വാതോരാതെ കഴിയ്ക്കുന്നുണ്ടായിരുന്നു
എന്നെപ്പോലെ !
ഒരു ചെറുതിരി എന്നോട് ചോദിച്ചു
എനിക്കൊരു ചെറുപുഞ്ചിരി തരുമോ ?
പല്ലില്ലാത്ത തൊണ്ണുകാട്ടി
ഞാൻ പറഞ്ഞു
'ചിരിച്ചുകൊണ്ടു പറഞ്ഞു'
നാലായിരം രൂഫായ്ക്കു ഞാനതു...
ഒരു ചില്ലു കൊട്ടരം ചോദിച്ചു
പളുങ്കു മണികൾ വേണോ
വെള്ളാരം കല്ലു വേണോ
തിളങ്ങുന്ന ഗോലികൾ വേണോ
പകരമവയ്ക്കെന്റെ
കണ്ണുകൾ വേണമായിരുന്നു
അതിനുള്ളിലെ...
തോരാത്ത മിഴിമുത്തുകളും
0 comments:
Post a Comment