കണ്ണീരുപ്പുകലക്കിയ ചോറുണ്ടു
ഞാനിന്നലെ വിശപ്പടക്കി.
നാളത്തെ പശിയൊതുക്കാന്‍
വഴിയില്ലാഞ്ഞുഴറി നടന്നു,
ഓടി, പാഞ്ഞു...
പാച്ചിലില്‍ കുറുകേ ചാടാനൊരു
പാലമില്ലാതലഞ്ഞു...
ദൂരെ തുരുത്തിലൊന്നില്‍ വെളിച്ചം കണ്ടു.
വെള്ളിവെളിച്ചം... പ്രത്യാശയുടെ,
കരച്ചിലിന്‍റെ, കനിവിന്‍റെ,
കനലിന്‍റെ വെളിച്ചം!
അതൊരു ശവപ്പറമ്പായിരുന്നു...
എല്ലാ വിശപ്പുകള്‍ക്കുമവസാനം!
നഗരമുപേക്ഷിച്ച പ്രേതക്കൂമ്പാരം
തിരിയെ പോരാനാകാതെ,
ആശയറ്റ്, ആകാശത്തു വട്ടം കറങ്ങുന്നവരുടെ
സങ്കേതം; സമ്മേളനസ്ഥലം...
ഞാനിന്നലെ വിശപ്പടക്കി.
നാളത്തെ പശിയൊതുക്കാന്‍
വഴിയില്ലാഞ്ഞുഴറി നടന്നു,
ഓടി, പാഞ്ഞു...
പാച്ചിലില്‍ കുറുകേ ചാടാനൊരു
പാലമില്ലാതലഞ്ഞു...
ദൂരെ തുരുത്തിലൊന്നില്‍ വെളിച്ചം കണ്ടു.
വെള്ളിവെളിച്ചം... പ്രത്യാശയുടെ,
കരച്ചിലിന്‍റെ, കനിവിന്‍റെ,
കനലിന്‍റെ വെളിച്ചം!
അതൊരു ശവപ്പറമ്പായിരുന്നു...
എല്ലാ വിശപ്പുകള്‍ക്കുമവസാനം!
നഗരമുപേക്ഷിച്ച പ്രേതക്കൂമ്പാരം
തിരിയെ പോരാനാകാതെ,
ആശയറ്റ്, ആകാശത്തു വട്ടം കറങ്ങുന്നവരുടെ
സങ്കേതം; സമ്മേളനസ്ഥലം...
0 comments:
Post a Comment