Sunday, June 8, 2014

തീക്കളി...


'തീ'യുടെ ചൂടാണോ ചോപ്പണോ
ഉണ്ണിയെയാകര്‍ഷിച്ചത്
അമ്മയ്ക്കു തീയെന്നാല്
മരണത്തിന്‍റെ തണുപ്പായിരുന്നു...

തീ നാളത്തിനഭിവാദ്യങ്ങളര്‍പ്പിച്ചു കൊണ്ടു,
മെഴുകിന്നുമുരുകിത്തീരുകയാണ്;

കരിന്തിരികളെണ്ണവറ്റിച്ചു കളഞ്ഞവിളക്കുകളില്‍:
ചിലതിന്നുമകത്തളങ്ങളില്‍ തേങ്ങുന്നു...